റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന പ്രധാന വിവരങ്ങള്‍:
കൊലപാതകങ്ങളും വധശ്രമങ്ങളും: 2025~ല്‍ കൊലപാതകത്തിനും വധശ്രമത്തിനും ഇരയായ 1,176 സ്ത്രീകളെയാണ് പോലീസ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 36.9 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണിത്. ഗാര്‍ഹിക പീഡനത്തില്‍ കൊല്ലപ്പെട്ട 209 സ്ത്രീകളില്‍ 130 പേരെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ് കൊലപ്പെടുത്തിയത്; 79 പേര് മറ്റ് കുടുംബാംഗങ്ങളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഗാര്‍ഹിക പീഡനം (H�usliche Gewalt): ആകെ 2,80,129 പേരാണ് ഗാര്‍ഹിക പീഡനത്തിന് ഇരയായത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും (1,97,667 പേര്) സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഭൂരിഭാഗം അതിക്രമങ്ങളും നടക്കുന്നത് ഇരകളുടെ സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക അതിക്രമങ്ങള്‍: 54,675 സ്ത്രീകളും പെണ്‍കുട്ടികളുമാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായത്അതായത് പ്രതിദിനം ശരാശരി 150 പേര്. ഇതില്‍ പകുതിയോളം പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. വീടുകള്‍ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളില്‍ 13.5 ശതമാനം വര്‍ദ്ധനവുണ്ടായി.
സൈബര്‍ അതിക്രമങ്ങള്‍ (Digitale Gewalt): ഓണ്‍ലൈന്‍ വഴിയുള്ള ഭീഷണികളും ശല്യപ്പെടുത്തലുകളും (Stalking) കുത്തനെ ഉയര്‍ന്നു. 31,221 സ്ത്രീകളാണ് സൈബര്‍ അതിക്രമങ്ങള്‍ക്ക് ഇരയായത്. 2019~നെ അപേക്ഷിച്ച് ഡിജിറ്റല്‍ ഭീഷണികളില്‍ 318 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.
സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും: രാഷ്ട്രീയ പ്രേരിതമായ സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങളില്‍ 46.8 ശതമാനവും, ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തില്‍ 17.7 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി. മനുഷ്യക്കടത്തിന് ഇരയായവരില്‍ നാലില്‍ മൂന്ന് ഭാഗവും വിദേശ പൗരന്മാരാണ്.
പ്രതികളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളും: ഗാര്‍ഹിക പീഡന കേസുകളിലെ പ്രതികളില്‍ മുക്കാല്‍ ഭാഗവും, ലൈംഗിക അതിക്രമ കേസുകളില്‍ 97.7 ശതമാനവും പുരുഷന്മാരാണ്. ഗാര്‍ഹിക പീഡന കേസുകളിലെ പ്രതികളില്‍ 37.2 ശതമാനവും ഇരകളില്‍ 31.9 ശതമാനവും വിദേശ പൗരന്മാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പങ്കാളികളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും, 'മീ ടൂ' പോലുള്ള ക്യാമ്പെയ്നുകള്‍ക്ക് ശേഷം പരാതി നല്കാന് സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ടുവരുന്നുണ്ടെന്നും ബി.കെ.എ വിലയിരുത്തുന്നു.

Comments: